SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രവേശിക്കുന്നതിന് വിദ്യാർഥികളെ തയാറെടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൻജിനീയറിങ്, സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലും പ്രാവീണ്യം നൽകുന്നതിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ICFOSSപരിശീലന കേന്ദ്രത്തിലാണ് ജൂലൈ 19 മുതൽ ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
30 വിദ്യാർഥികൾക്കാണ് പ്രവേശനം. ഒരാൾക്ക് 2,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://icfoss.in/event-details/172 വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962