പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

എംജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു

Jul 4, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഏകജാലക പ്രവേശനത്തിൻറെ രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.

രണ്ടാം അലോട്ട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഓൺലൈനിൽതന്നെ ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവർ കോളജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടച്ച് പ്രവേശനം സ്ഥിരീകരിക്കണം.

\"\"

താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് എത്തേണ്ടതില്ല. സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന അലോട്ട്‌മെൻറ് മെമ്മോ കോളജുകളിലേക്ക് ഈ മെയിൽ ചെയ്ത് ജൂലൈ ആറിനു മുൻപ് താത്കാലിക പ്രവേശനം ഉറപ്പാക്കണം. ഇതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശവനവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് ആവശ്യമാണ്.

ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കുന്നതിന് ക്രമീകരണമില്ല . ജൂലൈ ആറിനു വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെൻറ് റദ്ദാക്കപ്പെടും.

\"\"

ഒന്നാം അലോട്ട്‌മെൻറിൽ പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിലും അതേ സ്ഥിതിയാണെങ്കിൽ ഇവർ കോളജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.

ഒന്നാം അലോട്ട്‌മെൻറിൽ താത്കാലിക പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിൽ മറ്റൊരു പ്രോഗ്രാമിലേക്കോ കോളേജിലേക്കോ ഹയർ ഓപ്ഷൻ വഴി അലോട്ട്‌മെന്റ് ലഭിച്ചാൽ ഇവർ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.

\"\"

Follow us on

Related News