പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

നാലുവർഷ ഡിഗ്രി പോഗ്രാമുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റത്തിന്: ആർ. ബിന്ദു

Jul 3, 2023 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കണ്ണൂർ:നാലുവർഷ ഡിഗ്രി പോഗ്രാമുകൾ ആരംഭിക്കുന്നതിലൂടെ കേരളം സമഗ്രവും സമൂലവുമായ ഒരു പരിവർത്തനത്തിന് സാക്ഷിയാകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിലെ സർവകലാശാലകളെ നാലുവർഷ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് സജ്ജമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന അക്കാദമിക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിച്ച മന്ത്രി നവകേരള സൃഷ്ടിക്കായി മുന്നിൽ നിന്ന് നയിക്കാൻ അക്കാദമിക സമൂഹത്തിന് കഴിയണമെന്ന് കൂട്ടിച്ചേർത്തു.

\"\"

സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ, സിന്റിക്കേറ്റംഗങ്ങളായ എൻ സുകന്യ, കെ വി പ്രമോദ് കുമാർ, ഡോ. കെ ടി ചന്ദ്രമോഹനൻ, എന്നിവർ സന്നിഹിതരായി. നാലുവർഷ ഡിഗ്രി പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങൾ കായിക പഠനവകുപ്പ് ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ വിശദീകരിച്ചു. ചർച്ചയ്ക്കു ശേഷം കേരളം സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർ ഡോ. ഷഫീക്ക് വി ചോദ്യങ്ങൾക്ക് മറുപടി നൽകി. സിന്റിക്കേറ്റംഗങ്ങൾ, അക്കാദമിക്ക് കൗൺസിൽ അംഗങ്ങൾ, പഠനബോർഡ് അംഗങ്ങൾ, കോളേജ് പ്രിൻസിപ്പാൾമാർ, സർവകലാശാലയിലെ അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പരീക്ഷാ കൺട്രോളർ ഡോ. ബി മുഹമ്മദ് ഇസ്മായിൽ നന്ദി പറഞ്ഞു.

\"\"

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നേരത്തെ തന്നെ പറഞ്ഞിരുന്നു. ഗവേഷണത്തിനു മുൻതൂക്കം നൽകുന്നതാണ് പ്രോഗ്രാമിന്റെ ഘടന. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാൻ നാല് വർഷ ബിരുദപ്രോഗ്രാമുകളിലൂടെ അവസരം ലഭിക്കും. ഡിഗ്രിമുതൽ തന്നെ വിദ്യാർഥികളിൽ ഗവേഷണ ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി പ്രോഗ്രാമിന്റെ നാലാം വർഷം ഗവേഷണവും ഇന്റേൺഷിപ്പും പ്രോജക്റ്റും ഉണ്ടായിരിക്കും.

\"\"

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവർക്ക് പി.ജി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയും നൽകും. നാല് വർഷ കോഴ്‌സുകൾക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നൽകുക. മൂന്ന് വർഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും നൽകും. പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ കൂടി ഉൾപ്പെടുത്തിയാകും പുതിയ പ്രോഗ്രാമുകൾ. അടുത്ത അധ്യയന വർഷത്തെ കോഴ്‌സുകൾ ആരംഭിക്കുമ്പോൾ നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്കും പ്രവേശനം നേടാം.

\"\"

Follow us on

Related News

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട്...