SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:ഡിഎൽഎഡ് വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ബിരുദ പ്രവേശനം പ്രതിസന്ധിയിൽ. ഡിഎൽഎഡ് കോഴ്സ് പൂർത്തിയാകാറായ വിദ്യാർത്ഥികൾക്ക് ഈ വർഷം ബിരുദപ്രവേശനം നേടുന്നതിനാണ് പ്രതിസന്ധി. ഓഗസ്റ്റ് മാസത്തിലാണ് ഡിഎൽഎഡ് വിദ്യാർഥികളുടെ കോഴ്സുകൾ
പൂർത്തിയാകുക. ഇത് കഴിഞ്ഞ് ടി.സി
ലഭിച്ചിട്ട് ബിരുദ കോഴ്സുകൾക്ക് ചേരാൻ കഴിയില്ല. ടിസി ലഭിച്ചില്ലെങ്കിൽ ഈ വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിനായി ഒരു വർഷം കാത്തിരിക്കണം. ഡിഎൽഎഡ്
വിദ്യാർഥികളുടെ കോഴ്സ്
പൂർത്തിയാകാത്ത സാഹചര്യത്തിൽ ടിസി നൽകാൻ കഴിയില്ലെന്നാണ് അതത് സ്ഥാപന അധികൃതർ പറയുന്നത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അത് കോളേജുകളിൽ എത്തി പ്രവേശനം നേടേണ്ടതുണ്ട്.
ഈ വർഷം ബിരുദ പ്രവേശനത്തിന് അപേക്ഷ നൽകി അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ടിസി ലഭിക്കാത്തതിനാൽ പ്രവേശനം സാധ്യമായിട്ടില്ല. ഇത്തരത്തിൽ നൂറുകണക്കിന് ഡിഎൽഎഡ് വിദ്യാർത്ഥികളാണ് പ്രവേശനം നേടാൻ കഴിയാതെ പുറത്ത് നിൽക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നു. കഴിഞ്ഞവർഷം പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ വൈകിയതിനെ തുടർന്ന് വിരുദ്ധ പ്രവേശനവും നീട്ടിയിരുന്നു. അന്ന് ഡിഎൽഎൽഎഡ് വിദ്യാർഥികൾക്ക് ടി സി നൽകി ബിരുദ പ്രവേശനം നേടുന്നതിന് പ്രത്യേകം ഉത്തരവും ഇറക്കിയിരുന്നു.
അന്ന് ഡിഎൽഎഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുന:ക്രമീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചിരുന്നു. ഡിഎൽഎഡിന് പഠിക്കുന്ന കുട്ടികൾക്ക് മറ്റു ബിരുദ കോഴ്സുകൾക്ക് ചേരാൻ ടിസി. ലഭ്യമാക്കാനാണ് സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിച്ചത്. 45 ദിവസം കാലാവധിയുള്ള ഇന്റേൺഷിപ്പ് 30ന് അവസാനിപ്പിക്കണംഎന്ന് നിർദേശിച്ചിരുന്നു. വർഷവും സമാനമായ പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാണ് ആവശ്യം.