പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കണ്ണൂർ അസിസ്റ്റന്റ് നിയമനം, അധ്യാപക നിയമനം, പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷ, ഹാൾ ടിക്കറ്റ്

Jul 1, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കണ്ണൂർ:ആറാം സെമസ്റ്റർ (ഏപ്രിൽ 2023-റഗുലർ) ബി എസ് സി ലൈഫ് സയൻസസ് (സുവോളജി) & കമ്പ്യൂട്ടേഷണൽ ബയോളജി ഡിഗ്രിയുടെ പ്രായോഗിക/ പ്രൊജക്റ്റ് പരീക്ഷകൾ 2023 ജൂലൈ 06, 07, 08 എന്നീ തീയതികളിലായും, ബി. എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് ഡിഗ്രിയുടെ പ്രായോഗിക/പ്രൊജക്റ്റ് പരീക്ഷകൾ 2023 ജൂലൈ 04 നും,ബി.എ.സോഷ്യൽ സയൻസ്ഓപ്ഷണൽ ഹിസ്റ്ററി ഡിഗ്രിയുടെ പ്രൊജക്റ്റ് /വൈവ പരീക്ഷകൾ 2023 ജൂലൈ 05 നും അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

\"\"

ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ ,ജൂലൈ 5 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി, ഒക്ടോബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

തീയതി നീട്ടി
കാഞ്ഞങ്ങാട് എൻ എ എസ് കോളേജിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് )എന്ന പ്രോഗ്രാമിൽ (2020 അഡ്മിഷൻ) ഏഴാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം ലഭിക്കാൻ വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 3 വരെ നീട്ടി.

ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എസ്.സി. പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (സി. ബി. സി. എസ്. എസ്. – റെഗുലർ – 2021 അഡ്മിഷൻ) – നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ) സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

അധ്യാപക നിയമനം; അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കൊമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസ്, മലയാളം പഠനവകുപ്പുകളിൽ 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ (പാർട്ട് ടൈം) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 10.07.2023 വരെ നീട്ടി.

അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ അസിസ്റ്റൻറ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ മൂന്നുമാസ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് യോഗ്യത. പ്രവർത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന . യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 04-07-2023 (ചൊവ്വാഴ്‌ച ) 10.30 ന് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ വകുപ്പ് മേധാവിയുടെ മുന്നിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് . ഉദ്യോഗാർത്ഥികൾക്ക് 01 -01 -2023 ന് 36 വയസ്സ് കവിയരുത്. എസ് സി / എസ് ടി / ഒ ഇ സി/ ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും

\"\"

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...