പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

കോളേജ് മാറ്റവും പുന: പ്രവേശനവും, ബിരുദ പരീക്ഷ, മറ്റു പരീക്ഷകൾ: കണ്ണൂർ സർവകലാശാല വർത്തകൾ

Jun 30, 2023 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ / ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തെ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഏഴാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 ജൂലൈ 7 നുളളിൽ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.

\"\"

പ്രവേശനപരീക്ഷ -ജൂലൈ 3, 4 തിയ്യതികളിൽ
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി. കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം 03.07.2023 , 04.07.2023 എന്നീ തിയ്യതികളിൽ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ അതാത് പഠന വകുപ്പുകളിൽ വച്ച് നടക്കും. പരീക്ഷാ സമയം രാവിലെ 10.30 മുതൽ – 12.30 വരെ. ഇതിലേക്കായുള്ള ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ്സ് സി/ എം ബി എ/ എൽ എൽ എം/ എം സി എ/ എം എൽ ഐ എസ് സി (സി ബി സി എസ് എസ് ) റഗുലർ / സപ്ലിമെന്ററി മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ 2022 അഡ്മിഷൻ – സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് -2020&2021 അഡ്മിഷൻ), നവംബർ 2022 പരീക്ഷകൾക്ക് ജൂലൈ 04 മുതൽ 10 വരെ പിഴയില്ലാതെയും ജൂലൈ 12 വരെ പിഴയോടുകൂടിയും അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
ജൂലൈ 05ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലേയും സെന്ററുകളിലേയും നാലാം സെമെസ്റ്റർഎം.ബി.എ.ഡിഗ്രീ(റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

\"\"

Follow us on

Related News