പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

എംജി സർവകലാശാലയുടെ പരീക്ഷാഫലങ്ങളും വിവിധ പരീക്ഷകളും

Jun 26, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:രണ്ടാം സെമസ്റ്റർ എം.എൽ.ഐബി.ഐ.എസ്സി(2022 അഡ്മിഷൻ റഗുലർ, 2021,2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്സി(2018 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂലൈ 11 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

ജൂലൈ 12ന് പിഴയോടു കൂടിയും ജൂലൈ 13ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ജൂലൈ ഏഴിന് ആരംഭിക്കുന്ന ഏട്ടാം സെമസ്റ്റർ ബി.എച്ച്.എം(2019 അഡ്മിഷൻ റഗുലർ, 2015-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഇന്ന്(ജൂൺ 27) വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ജൂൺ 30 വരെ പിഴയോടു കൂടിയും ജൂലൈ ഒന്നിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

വൈവ വോസി
മൂന്ന്, നാല് സെമസ്റ്ററുകൾ എം.എസ്.സി മാത്തമാറ്റിക്‌സ് – മാർച്ച് 2023 പരീക്ഷയുടെ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്തവർക്കു വേണ്ടി മാത്രം) വൈവ വോസി പരീക്ഷ ജൂൺ 30ന് മഹാത്മാഗാന്ധി സർവകലാശാലാ പരീക്ഷാഭവനിലെ റൂം നമ്പർ 201ൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ – ലേണിംഗ് ഡിസെബിലിറ്റി ആൻറ് ഇൻറലക്ച്വൽ ഡിസംബിലിറ്റി – ജൂലൈ 2023 പരീക്ഷയുടെ(ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2022 അഡ്മിഷൻ റഗുലറും സപ്ലിമെൻററിയും) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 14 മുതൽ 24 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ – ഇൻറലക്ച്വൽ ഡിസെബിലിറ്റി(2022 അഡ്മിഷൻ റഗുലറും സപ്ലിമെൻററിയും), നാലാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇൻറലക്ച്വൽ ഡിസെബിലിറ്റി(2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) ജൂലൈ 2023 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ഏഴിന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

\"\"

ഒന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി – മാർച്ച് 2023 (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ഏഴു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
2023 ഏപ്രിൽ നടത്തിയ അഞ്ചാം സെമസ്റ്റർ മോഡൽ 1,2,3 – (ബി.എ, ബി.എസ്.സി, ബി.കോം), മോഡൽ 3 – (ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം) സി.ബി.സി.എസ് – സ്‌പെഷ്യൽ സപ്ലിമെൻററി – 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട് വിദ്യാർഥികൾക്കു വേണ്ടി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 10 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ, ബി.എസ്.സി, ബി.കോം മോഡൽ 1,2,3(സി.ബി.സി.എസ് – 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 10 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

\"\"

2023 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ മോഡൽ 3 – ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം(സി.ബി.സി.എസ് – 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറി, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 10 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്‌പോർട്‌സ് സയൻസസ് 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്(ഫാക്കൽറ്റി – ഫിസിക്കൽ എഡ്യുക്കേഷൻ ആൻറ് സ്‌പോർട്‌സ് സയൻസസ് – 202123 ബാച്ച് റഗുലർ – ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News