പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ബിഎഡ് സ്പോർട്സ് ക്വാട്ട, പരീക്ഷാഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jun 26, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കണ്ണൂർ:2023 -24 വർഷത്തെ കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കുള്ള ബി. എഡ്. സ്പോർട്സ് ക്വാട്ട അഡ്മിഷന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ സമർപ്പിച്ച ബി എഡ് അപേക്ഷയുടെ പകർപ്പ് , യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 10 / 07 / 2023 നുള്ളിൽ മാങ്ങാട്ടുപറമ്പിലെ കായിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം ഫിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ( റെഗുലർ 2020 അഡ്മിഷൻ / സപ്ലിമെന്ററി ) ജൂൺ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

\"\"

പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബി.എ. ഭരതനാട്യം ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2023, രണ്ടാം സെമസ്റ്റർ എം.എ. ഭരതനാട്യം ഡിഗ്രി ഏപ്രിൽ 2023 എന്നിവയുടെ പ്രായോഗിക പരീക്ഷകൾ 2023 ജൂൺ 30-ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ (ന്യൂജെൻ കോഴ്സ്-2020 അഡ്മിഷൻ) ബി എ സോഷ്യൽ സയൻസ് ഡിഗ്രി നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഓൺലൈൻ ആയി 11/07/2023 വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.

\"\"

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എ/ ബി.കോം/ ബി.ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വിദ്യാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഓൺലൈൻ ആയി 11.07.2023 വൈകുന്നേരം 5മണി വരെ ഓൺലൈനായി സ്വീകരിക്കുന്നതാണ്.

\"\"

Follow us on

Related News