പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

കാലിക്കറ്റ്‌ ഇന്റഗ്രേറ്റഡ് പിജി പ്രവേശനം, പിഎച്ച്ഡി ഒഴിവുകൾ പരീക്ഷാഫലം, ട്രേഡ്‌സ്മാന്‍ അഭിമുഖം

Jun 26, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസരം ജൂലൈ 4-ന് വൈകീട്ട് 5 മണി വരെ നീട്ടി. പ്രവേശന വിജ്ഞാപനം, പ്രൊസ്‌പെക്ടസ് എന്നിവക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.

ട്രേഡ്‌സ്മാന്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഐ.ടി. പഠനവിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജൂലൈ 5-ന് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 11 വരെ അപേക്ഷിക്കാം.

പിഎച്ച്ഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും ഗൈഡുമാര്‍ അവരവരുടെ കീഴിലുള്ള ഒഴിവുകള്‍ കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ അംഗീകരിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടിയിരിക്കുന്നു.

\"\"

Follow us on

Related News