SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (TDC offline & online), Weekend PCM കോഴ്സ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. ജൂലൈ 7വരെ രജിസ്റ്റർ ചെയ്യാം. ക്ലാസുകൾ ജൂലൈ 9ന് തുടങ്ങും. അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ഇടുക്കി, കോട്ടയം, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: http://kscsa.org ഫോൺ: 8281098863.