പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

KEAM 2023: സംവരണ സർട്ടിഫിക്കറ്റുകൾ നൽകാത്തവർക്ക് വീണ്ടും അവസരം

Jun 24, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:2023 – 24ലെ കേരള എൻജിനിയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുകയും എന്നാൽ അർഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുകയും ചെയ്ത അപേക്ഷകർക്ക് ഒരു അവസരം കൂടി നൽകും. ഇതിനായി വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ നൽകിയിട്ടുള്ള KEAM-2023 Candidate Portal ൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കണം.

\"\"

ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ Candidate Portal വഴി അപ്‌ലോഡ് ചെയ്യാം. ഇതിനായി പ്രൊഫൈൽ പേജിൽ ലഭ്യമായിട്ടുള്ള ‘Certificate for Category’ എന്ന ലിങ്കിലൂടെ അവരവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിക്കാം. ഒന്നിലധികം രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ഒറ്റ പി.ഡി.എഫ് ഫയൽ ആക്കിയ ശേഷം അപ്‌ലോഡ് ചെയ്യണം. ജൂൺ 27 വൈകീട്ട് അഞ്ചുവരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക്: http://cee.kerala.gov.in, 0471-2525300.

\"\"

Follow us on

Related News