പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പോളിടെക്നിക് പാർട്ട് ടൈം, രണ്ടാം ഷിഫ്റ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ: അപേക്ഷ 14വരെ

Jun 22, 2023 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളായ, ഗവ. പോളിടെക്‌നിക് കോളജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് http://polyadmission.org/pt യിൽ ലഭിക്കും. ഭിന്നശേഷിയുള്ളവർക്ക് അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ, രണ്ടു വർഷ ഐ.ടി.ഐ./കെ ജി സി ഇ/വി എച്ച് എസ് ഇ/ടി എച്ച് എസ് എൽ സി യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.

\"\"

രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ് തികഞ്ഞവരാകണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് One Time Registration ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി http://polyadmission.org/pt എന്ന വെബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, Govt / Department group സീറ്റുകളിലേക്കും, സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈൻ ആയി പ്രത്യേകം അപേക്ഷകൾ നൽകണം. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം 14 ജൂലൈ ആണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളജിലും ലഭ്യമാണ്. പാർട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകൾ ഓഗസ്റ്റ് 16ന് ആരംഭിക്കും.

\"\"

Follow us on

Related News