പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

ബിരുദപഠനം തുടരാം, സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jun 22, 2023 at 5:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം എം.എ. എക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്‌സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി. മാത്തമറ്റിക്‌സ്, എം.കോം. വിദ്യാര്‍ത്ഥികളില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിന് അവസരം. പ്രസ്തുത കോഴ്‌സിന്റെ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020-ല്‍ പ്രവേശനം നേടിയ പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.

\"\"

സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2020 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹ്യസേവനം നിര്‍വഹിച്ചതിന്റെ സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധിച്ച് അപാകത കണ്ടെത്തി തള്ളിയത് പുതുക്കി അപ് ലോഡ് ചെയ്യാത്തവരും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് \’നോട്ട് വെരിഫെയ്ഡ്\’ കാണിക്കുന്നവരും പുതുക്കിയ സര്‍ട്ടിഫിക്കറ്റ് എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ – 04942 400288,04942 407356.

\"\"

കോഷന്‍ ഡെപ്പോസിറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2014-18, 2016-20 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക ഇതുവരെയും കൈപ്പറ്റാത്തവര്‍ ജൂലൈ 22-നകം തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം, പ്രസ്തുത തുക ഇനിയൊരറിയിപ്പില്ലാതെ സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. തുക കൈപ്പറ്റാനുള്ള വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 0494-2400223, 9995999208.

\"\"

റീഫണ്ട് സേവനനിരക്കില്‍ മാറ്റം
സര്‍വകലാശാലയുടേതല്ലാത്ത തെറ്റ് കൊണ്ട് സംഭവിക്കുന്ന റീഫണ്ട് അപേക്ഷകളുട സേവനനിരക്ക് ജൂലൈ 1 മുതല്‍ 115 രൂപയില്‍ നിന്നും 125 രൂപയാക്കി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം
കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ പ്രത്യേക യോഗം ജൂണ്‍ 29-ന് നടത്താനിരുന്നത് ജൂണ്‍ 27-ലേക്ക് മാറ്റി. രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിലാണ് യോഗം.

\"\"

Follow us on

Related News