SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
കോട്ടയം:ജൂലൈ മൂന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക്(2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ജൂൺ 28 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ജൂൺ 29ന് പിഴയോടു കൂടിയും ജൂൺ 30ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ (പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷൻ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ വൈവ വോസി പരീക്ഷ ജൂൺ 26ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷകൾ
ഒന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി – ജൂൺ 2023 പരീക്ഷകളുടെ(2022 അഡ്മിഷൻ റഗുലർ, 2016-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 10 മുതൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി – മാർച്ച് 2023 പരീക്ഷയുടെ(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
2022 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് – 2013-2014, 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി), ബി.എ(ക്രിമിനോളജി) എൽ.എൽ.ബി (ഓണേഴ്‌സ് – 2011 അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി(20122014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ ആറു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
2022 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(20142016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ രണ്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.