SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
കണ്ണൂർ:2023-24 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 24/06/2023, 25/06/2023 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് പിജി പ്രവേശന പരീക്ഷ
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി), എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം ജൂലൈ 3, 4 തീയതികളിൽ പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിൽ വച്ച് നടക്കും. പരീക്ഷാ സമയം രാവിലെ 10:30 മുതൽ 12:30 വരെ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്