SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT) 64 അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂലൈ 4. വിശദവിവരങ്ങൾക്ക് https://nitt.edu/ സന്ദർശിക്കുക.
ഒഴിവുള്ള തസ്തികകൾ
🌐അസിസ്റ്റന്റ് പ്രഫസർ(ഗ്രേഡ് II)- 51, അസിസ്റ്റന്റ് പ്രഫസർ ( ഗ്രേഡ് – l) -4, അസോസിയേറ്റ് പ്രഫസർ – 5, പ്രഫസർ-4 എന്നിങ്ങനെയാണ് ഒഴിവുകൾ.
🌐ആർക്കിടെക്ചർ, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, എനർജി ആൻഡ് എൻവയൺമെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ എൻജിനീയറിങ് എന്നീ വകുപ്പുകളിലാണ് ഒഴിവ്.