പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പിജി ആയുർവേദ കോഴ്സ് ഫീസ് റീഫണ്ട്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

Jun 20, 2023 at 6:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തിരുവനന്തപുരം:2022-23 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനു നടപടി ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ http://cee.kerala.gov.in ലെ ‘PG Ayurveda 20222 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജൂൺ 25നു വൈകിട്ട് 5 വരെ ഓൺലൈനായി സമർപ്പിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി Submit ബട്ടൺ ക്ലിക്ക് ചെയ്യണം.

\"\"

തുടർന്ന് Print Bank Details എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ഒരു സ്തിപ്പ് വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കണം. ഈ പ്രിന്റൗട്ട് വിദ്യാർഥികൾ ഭാവി ആവശ്യത്തിനായി സൂക്ഷിക്കണം. വിദ്യാർഥികൾ ഓൺലൈനായി സമർപ്പിക്കുന്ന ബാങ്ക് അക്കാണ്ടിലേക്ക് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ തുക ലഭിക്കും. വിവരങ്ങൾ തെറ്റായി നൽകുന്നതുമൂലം റീഫണ്ട് തുക ലഭിക്കാതിരുന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവാദിയായിരിക്കുന്നതല്ല. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.

\"\"

Follow us on

Related News