പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

കണ്ണൂർ പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്, അസി. പ്രഫസർ നിയമനം

Jun 20, 2023 at 6:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കണ്ണൂർ: 2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു.ജി/പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ജൂൺ 24, 25 തിയ്യതികളിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എം പി ഇ എസ് പ്രോഗ്രാമിൻറെ പ്രവേശനത്തിന് പ്രവേശനപരീക്ഷയോടൊപ്പം കായിക ക്ഷമത പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്. കായിക ക്ഷമത പരീക്ഷകൾ ജൂൺ 26, 27 തിയ്യതികളിലായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിൽ വെച്ച് നടത്തുന്നതാണ്. അപേക്ഷാർത്ഥികൾ ജൂൺ 26 ന് രാവിലെ 9.00 മണിക്ക് മുമ്പായി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠന വകുപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

\"\"

ലോക സംഗീത ദിനാചരണം
ജൂൺ 21 ലോക സംഗീത ദിനത്തോടനുബന്ധിച്ച്‌ കണ്ണൂർ സർവകലാശാല സംഗീത വിഭാഗവും ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സും (ഐ ജി എൻ സി എ ), ചേർന്ന് കണ്ണൂർ സർവകലാശാല പയ്യന്നുർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ സംഗീത പഠന വിഭാഗത്തിൽ വിവിധ പരിപാടികൾ നടത്തുന്നു. കേരള ഫോൾക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എ കെ നമ്പ്യാർ ഉത്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശ്രീ ഉസ്താദ് റഫീഖ് ഖാൻ, കർണാടിക് സംഗീതജ്ഞരായ ഡോ. ഇ.എൻ സജിത് ,ശ്രീമതി ഗീത ശ്യാം പ്രകാശ് , ശ്രീമതി ജയന്തി ശ്രീധരൻ എന്നിവർ സോദാഹരണ പ്രഭാഷണവും കച്ചേരികളും അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

\"\"

അസി. പ്രഫസർ
കണ്ണൂർ സർവകലാശാലാ പയ്യന്നൂർ കാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം ജൂൺ 23 ന് രാവിലെ 10 : 30 ന് പഠനവകുപ്പിൽ. ഫോൺ: 9847421467.

\"\"

Follow us on

Related News