പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

കാലിക്കറ്റില്‍ ബിരുദ, പിജി കോഴ്സുകളില്‍ സീറ്റ് വർധിക്കും: സിന്‍ഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

Jun 20, 2023 at 5:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം നിയമപരിധിയിലെ പരമാവധി സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കത്ത് നല്‍കിയ കോളേജുകളില്‍ ആനുപാതിക സീറ്റ് വര്‍ധന സയന്‍സ് വിഷയങ്ങളില്‍ 20 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 ശതമാനവുമായിരിക്കും.

\"\"


മറ്റു തീരുമാനങ്ങള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും പുതിയ പാഠ്യപദ്ധതി വികസനവുമായും ബന്ധപ്പെട്ട് ജൂലായ് നാലിന് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജൂലായ് 22-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ ഡോ. കെ.പി. അനുപമക്ക് അസി. പ്രൊഫസറായി നിയമനം നല്‍കും.

നാമനിര്‍ദേശിത സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.എസ്. അനില്‍ കുമാര്‍, ഐ.ടി. വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ.സതീഷ് എന്നിവര്‍ പങ്കെടുത്തു.

\"\"

Follow us on

Related News