പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കണ്ണൂർ സർവകലാശാല പരീക്ഷ മാറ്റി, തെറ്റ് തിരുത്താം, പരീക്ഷാവിവരങ്ങൾ

Jun 17, 2023 at 9:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കണ്ണൂർ: 2023 ജൂൺ 21 ന് നടക്കാനിരുന്ന പഠനവകുപ്പിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് -2020 സിലബസ് – റെഗുലർ/ സപ്ലിമെൻ്ററി മെയ് 2023 ) എം എ ജേർണലിസം & മാസ് കമ്യൂണിക്കേഷൻ്റെ മീഡിയ ലോ ആൻ്റ് എത്തിക്ക്‌സ് പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി. നിലവിൽ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

അപേക്ഷയിലെ തെറ്റ് തിരുത്താം

2023 -24 അക്കാദമിക വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ വന്ന തെറ്റുകൾ 200/- രൂപ പിഴ ഒടുക്കി 20.06.2023 വരെ തിരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റിൽ സന്ദർശിക്കുക.

\"\"

ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ട് ,നാല് ,ആറ് സെമസ്റ്റർ എം സി എ ഡിഗ്രി ,മെയ് 2023 ,നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി.സി.എ ഡിഗ്രി (സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്‌മെന്റ്) മാർച്ച് 2023 പരീക്ഷകളുടെ ഭാഗമായ പ്രൊജക്റ്റ് മൂല്യനിർണയം 2023 ജൂൺ 26 ന് ചിന്മയ ആർട്സ് & സയൻസ് കോളേജ്,ചാല -യിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News