പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ വിഭാഗങ്ങളിൽ താത്കാലിക അധ്യാപകരുടേയും ഇൻസ്ട്രക്ടറുടെയും ഒഴിവുകൾ

Jun 17, 2023 at 10:47 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തിരുവനന്തപുരം:കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കൊമേഴ്സിയൽ പ്രാക്ടീസ് ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ താത്കാലിക അധ്യാപകരുടേയും ഇൻസ്ട്രക്ടറുടെയും ഒഴിവുകളുണ്ട്. ഇതിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജാരാകണം ലക്ചർ ഇൻ കൊമേഴ്സ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോം), ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോയും), ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ ബി.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും).

\"\"

ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 20 ന് രാവിലെ 10 ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

\"\"

Follow us on

Related News