പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാല ബിഎഡ് എകജാലക പ്രവേശനം: രജിസ്‌ട്രേഷൻ ജൂൺ 20വരെ

Jun 16, 2023 at 9:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിൽ 2023 -24 അക്കാദമിക് വർഷത്തെ ബി.എഡ് ഒന്നാം സെമസ്റ്റർ ഏകജാലക പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. http://cap.mgu.ac.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എയ്ഡഡ് കോളേജുകളിലെ 70 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ പ്രോഗ്രാമുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് പ്രവേശനം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സ്‌പോർട്‌സ്, ഭിന്നശേഷി വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഏകജാലകം വഴി സർവകലാശാല തന്നെയാണ് പ്രവേശനം നടത്തുന്നത്.

\"\"

മാനേജ്‌മെൻറ് ക്വാട്ടയിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി കോളേജുകളിൽ സമർപ്പിക്കണം. മാനേജ്‌മെൻറ് ക്വാട്ടാ പ്രവേശനം അതത് കോളേജുകൾ തന്നെയായാണ് നടത്തുക. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.

\"\"

Follow us on

Related News