പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ:
വാക്ക്-ഇൻ-ഇൻറർവ്യൂ 19ന്

Jun 13, 2023 at 5:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു ജൂൺ 19 ന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും.
രണ്ടു തസ്തികകളിലും ഈഴവ/ബില്ലവ/തിയ്യ എന്നീ സംവരണ വിഭാഗത്തിലെ ഒരൊഴിവിലേക്ക് മൂന്നു മാസത്തേക്കായിരിക്കും നിയമനം.

ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബി.ടെക് ഫുഡ് പ്രോസസിംഗ്, എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, എം.എസ്.സി ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 25000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 39 കവിയരുത്.

\"\"

കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദമാണ് ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള അടിസ്ഥാനയോഗ്യത. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 15000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 39 കവിയരുത്.

താൽപര്യമൂള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, നോൺ ക്രീമിലെയർ വിഭാഗം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസ്സലും പകർപ്പുകളും സഹിതം ജൂൺ 19ന് രാവിലെ 10.30ന് സർവകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള എ.ഡി.എ 5 സെക്ഷനിൽ എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

Follow us on

Related News