പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ചണ്ഡീഗഢ് പൊലീസിൽ 700 കോൺസ്റ്റബിൾ നിയമനം. അപേക്ഷ ജൂൺ 17 വരെ

Jun 13, 2023 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം: ചണ്ഡീഗഢ് പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ് ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 700 ഒഴിവാണുള്ളത്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയുമുണ്ടാകും. സ്ത്രീകൾക്കും അപേക്ഷിക്കാം. ജനറൽ വിഭാഗത്തിൽ 324 ഒഴിവുകളുണ്ട്. ഒബിസി-185, എസ് സി – 130, ഇഡബ്ല്യൂഎസ് – 61 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് ടൂ വീലർ, ഫോർ വീലർ ഡ്രൈവിങ് ലൈസൻസുകൾ അനിവാര്യമാണ്. അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള കംപ്യൂട്ടർ പരിചയം ഉണ്ടാകണം. പ്രായം 18 നും 25 നും ഇടയിൽ. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://chandigarhpolice.gov. in സന്ദർശിക്കുക. അപേക്ഷാ ഫീസ് 1000 രൂപയാണ് . എസ് സി, ഇഡബ്യൂഎസ് വിഭാഗക്കാർക്ക് 800 രൂപ മതി. വിമുക്തഭടന്മാർക്ക് ഫീസ് ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 17.

\"\"

Follow us on

Related News