പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

എംജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം: അപേക്ഷ 20വരെ

Jun 12, 2023 at 5:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് ജൂൺ 20വരെ അപേക്ഷിക്കാം. എം.എസ്.സി ഫിസിക്സ്(നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി(നാനോ സയൻസ് ആന്റ് നാനോടെക്നോളജി) എന്നിവയാണ് കോഴ്സുകൾ.
എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് രണ്ടു സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയും വിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു സർവകലാശാല പേരന്റ് ഇൻസ്റ്റിറ്റിയൂഷനായി തിരഞ്ഞെടുക്കാം.

\"\"

പഠന കാലത്ത് വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ടാകും. ഭാവിയിൽ ഗവേഷണത്തിനും ജോലിക്കും അവസരമൊരുക്കുന്നതിനായി അവസാന സെമസ്റ്ററിൽ രാജ്യത്തെയോ വിദേശത്തെയോ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ ആറു മാസത്തെ പ്രോജക്ടും ഉണ്ടാകും.

മാത്തമാറ്റിക്സ് ഉൾപ്പെടെ രണ്ട് സബ്സിഡിയറി വിഷയങ്ങളടങ്ങിയ ബി.എസ്സി ഫിസിക്സ്, ബി.എസ്സി കെമിസ്ട്രി കോഴ്സുകൾ പാർട്ട് മൂന്നിന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവരെയാണ് യഥാക്രമം എം.എസ്സി ഫിസിക്സ് എം.എസ്സി കെമിസ്ട്രി കോഴ്സുകൾക്ക് പരിഗണിക്കുന്നത്.

\"\"

കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് രണ്ട് സർവകലാശാലകളിലും തുല്യ കാലയളവ് ചിലവഴിക്കാം. ആദ്യ സെമസ്റ്ററിൽ പേരന്റ് യൂണിവേഴ്സിറ്റിയിൽ ക്ലാസുകളിൽ പങ്കെടുക്കാം. ജോയിന്റ് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടുന്ന ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസുകൾ. രണ്ടാം സെമസ്റ്റർ ക്ലാസ് കണ്ണൂർ സർവകലാശാലയിലും മൂന്നാം സെമസ്റ്റർ എം.ജി സർവകലാശാലയിലുമായിരിക്കും.

\"\"

രണ്ടു കോഴ്സുകളും എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്‌സി കോഴ്സുകൾക്ക് തുല്യമായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പേരന്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. http://epay.mgu.ac.in എന്ന ലിങ്കിൽ ആപ്ലിക്കേഷൻ ഫീസ് അടച്ച്
https://forms.gle/JYksNtK9Qi2N2f7A8 എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പൊതു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് 500 രൂപയും പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്.
കൂടുതൽ വിവരങ്ങൾക്ക് 9446866088, 8185998052 എന്നീ ഫോൺ നമ്പരുകളിലും nnsst@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.

\"\"

Follow us on

Related News