SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
കണ്ണൂർ:നാലാം സെമസ്റ്റർ എം.എ മലയാളം ഡിഗ്രി ഏപ്രിൽ 2023 വൈവ-വോസി പരീക്ഷകൾ 2023 ജൂൺ 14 ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൊജക്ട് മൂല്യനിർണയം, വൈവ -വോസി പരീക്ഷാ തീയതിയിലെ മാറ്റം
ജൂൺ 13 ന് നടത്താൻ നിശ്ചയിക്കപ്പെട്ട നാലാം സെമസ്റ്റർ എം.കോം ഡിഗ്രി ഏപ്രിൽ 2023 പ്രൊജക്ട് മൂല്യനിർണയം,വൈവ -വോസി പരീക്ഷകൾ എന്നിവ ജൂൺ 15 ലേക്ക് മാറ്റിയതായി അറിയിക്കുന്നു.
ഹാൾ ടിക്കറ്റ്
ജൂൺ 14 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2023 ) മൂന്നാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (നവംബർ 2022 ) എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതിയിൽ മാറ്റം
2023 ജൂൺ 15ന് നടക്കേണ്ട കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് – 2020 സിലബസ് – റെഗുലർ / സപ്ലിമെൻററി മെയ് 2023) എം എസ് സി ക്ലിനിക്കൽ ആൻ്റ് കൗൺസലിംഗ് സൈക്കോളജിയുടെ അപ്ലൈഡ് സോഷ്യൽ സൈക്കോളജി, എം എസ് സി എൻവയോൺമെൻ്റൽ സയൻസിൻ്റെ ഇ ഐ എ & എൻവയോൺമെൻ്റൽ മാനേജ്മെൻറ് എന്നീ പരീക്ഷകൾ ജൂൺ 23 ലേക്ക് മാറ്റി. നിലവിൽ മാറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.