പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിൽ 81 വനിതാ ഹെഡ് കോൺസ്റ്റബിൾ നിയമനം

Jun 12, 2023 at 1:04 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ (ഐടിബിപി) ഹെഡ് കോൺസ്റ്റബിൾ (മിഡ് വൈഫ്) തസ്തികയിലെ 81 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിൽ 34 ഒഴിവുകളും ഒബിസിയിൽ 22, എസ് സി 12, എസ്ടി 6, ഇഡബ്ലിയുഎസ് 7 എന്നിങ്ങനെയുമാണ് ഒഴിവുകൾ. വനിതകൾക്ക് മാത്രമാണ് അവസരം. പത്താം ക്ലാസും ഓക്സിലറി നഴ്സിങ് മിഡ് വൈഫറി കോഴ്സ് വിജയവുമാണ് യോഗ്യത. നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്തിരിക്കണം.

\"\"

പ്രായം: 2023 ജൂലൈ 8 ന് 18-25. അപേക്ഷകർ 1998 ജൂൺ 9 നും 2005 ജൂലൈ 8 നും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും നിയമാനുസൃത ഇളവു ലഭിക്കും. ശമ്പളം: 25,500 – 81,100 (പേ ലെവൽ 6 ). ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പു നടക്കുക. http://recruitment.itbpolice.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 8.

\"\"

Follow us on

Related News