പ്രധാന വാർത്തകൾ
ഇന്ന് സ്കൂളുകളിൽ മൗനാചരണം: രാവിലെ 10ന് നടത്തണംപ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽപ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻകായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കുംമുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽസ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍: ചർച്ച ബുധനാഴ്ച്ചപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രിഅതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

Jun 9, 2023 at 9:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കോട്ടയം:മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സിൽ നടത്തുന്ന ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ കോഴ്സുകൾക്ക് എം.ജി. സർവകലാശാല അപേക്ഷ ക്ഷണിച്ചു. ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്(ബി.പി.ഇ.എസ്), ബാച്ചലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബി.പി.എഡ്) എന്നിവയാണ് കോഴ്സുകൾ. എം.ജി. സർവകലാശാല അംഗീകരിച്ച പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് ബി.പി.ഇ.എസിന് അപേക്ഷിക്കാം.

\"\"

എം.ജി. സർവകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദ കോഴ്സ് വിജയിച്ചവരെയാണ് ബി.പി.എഡ് കോഴ്സിലേക്ക് പരിഗണിക്കുന്നത്. രണ്ടു കോഴ്സുകൾക്കും പ്രായപരിധിയില്ല. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലും കായിക മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തിയുമാണ് പ്രവേശനം നൽകുക.

\"\"

അപേക്ഷാ ഫോറവും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും സർവകലാശാലാ വെബ്സൈറ്റിൽനിന്ന്(http://mgu.ac.in) ഡൗൺലോഡ് ചെയ്യാം. അപേക്ഷ ജൂൺ 15വരെ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് ഡയറക്ടർക്ക് സമർപ്പിക്കാം. ഫോൺ -944700694

\"\"

Follow us on

Related News