SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
കോട്ടയം:മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സിൽ നടത്തുന്ന ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ കോഴ്സുകൾക്ക് എം.ജി. സർവകലാശാല അപേക്ഷ ക്ഷണിച്ചു. ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്(ബി.പി.ഇ.എസ്), ബാച്ചലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബി.പി.എഡ്) എന്നിവയാണ് കോഴ്സുകൾ. എം.ജി. സർവകലാശാല അംഗീകരിച്ച പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് ബി.പി.ഇ.എസിന് അപേക്ഷിക്കാം.
എം.ജി. സർവകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദ കോഴ്സ് വിജയിച്ചവരെയാണ് ബി.പി.എഡ് കോഴ്സിലേക്ക് പരിഗണിക്കുന്നത്. രണ്ടു കോഴ്സുകൾക്കും പ്രായപരിധിയില്ല. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലും കായിക മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തിയുമാണ് പ്രവേശനം നൽകുക.
അപേക്ഷാ ഫോറവും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും സർവകലാശാലാ വെബ്സൈറ്റിൽനിന്ന്(http://mgu.ac.in) ഡൗൺലോഡ് ചെയ്യാം. അപേക്ഷ ജൂൺ 15വരെ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് ഡയറക്ടർക്ക് സമർപ്പിക്കാം. ഫോൺ -944700694