SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതി. പദ്ധതി പ്രകാരം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. 9497900200 എന്ന നമ്പരില്‍ രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജൂണ്‍ 25.
വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഉണ്ടാകും. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഒട്ടേറെ പേർ ഹോപ്പ് പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ജയിച്ചിരുന്നു.