SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:വിദ്യാർത്ഥികളുടെ അന്തർ സർവകലാശാലാ മാറ്റത്തിനിടയ്ക്ക് പഠനം നിർത്തിയ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള അവസരം ഉടൻ സാധ്യമാകും. വിസിമാരുടെ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായിട്ടുണ്ട്. നിലവിലെ സർവകലാശാലാ ചട്ടങ്ങളിൽ ഇത് നടപ്പാക്കാനുള്ള സംവിധാനമില്ല. ക്രെഡിറ്റ് ട്രാൻസ്ഫറിനു കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തതാണ് ഇതിനൊരു കാരണം. ഇത് പരിഹരിക്കണമെന്ന് സർവകലാശാലാ നിയമപരിഷ്കരണ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിനാവശ്യമായ ചട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ നിർവഹണ സെൽ സർവ്വകലാശാലകളുടെ കൂടിയാലോചിച്ച് ഉടൻ രൂപപ്പെടുത്തും