SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം. ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആൻറ് കോൺഫെക്ഷനറി, ഡിപ്ലോമ ഇൻ ഫുഡ് ആൻറ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ് എന്നിവയാണ് കോഴ്‌സുകൾ.
പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് http://dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ- 8078786798
ഇ-മെയിൽ- dasp@mgu.ac.in.
എം.എസ്.ഡബ്ല്യു പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) ആരംഭിക്കുന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എം.എസ്.ഡബ്ല്യു) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡെവലപ്മെൻറ്, സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നിവയിലായിരിക്കും പ്രത്യേക പരിശീലനം.
http://iucds.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് ജൂൺ 15 വരെ അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.ഫോൺ: 9495213248, 9744309884