SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:2023 ലെ NIRF ഇന്ത്യ റാങ്കിങ്ങിൽ മദ്രാസ് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- ചെന്നൈ)ഒന്നാം സ്ഥാനത്ത്. എഞ്ചിനിയറിങ് വിഭാഗത്തിൽ തുടർച്ചയായി 5-ാം വർഷവും ഇന്ത്യയിൽ മൊത്തത്തിൽ തുടർച്ചയായി 8-ാം വർഷവും ഒന്നാം സ്ഥാനത്തെത്തി. മാനേജ്‌മെന്റ് വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്കോഴിക്കോട് ആണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) റാങ്കിലാണ് നേട്ടം. റാങ്കിങ്ങിൽ പങ്കെടുത്ത എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളെയും , വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി ഡോ രാജ്കുമാർ രഞ്ജൻ സിങ് അഭിനന്ദിച്ചു.
ഇന്ത്യയിലെ മികച്ച 10 മാനേജ്മെന്റ് സ്ഥാപനങ്ങൾ
🌐റാങ്ക് 1: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദ്
സ്ഥലം: അഹമ്മദാബാദ്, ഗുജറാത്ത്
🌐റാങ്ക് 2: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബാംഗ്ലൂർ
സ്ഥലം: ബെംഗളൂരു, കർണാടക
🌐റാങ്ക് 3: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട്
സ്ഥലം: കോഴിക്കോട്, കേരളം
🌐റാങ്ക് 4: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കൽക്കട്ട
സ്ഥലം: കൊൽക്കത്ത, പശ്ചിമ ബംഗാൾ
🌐റാങ്ക് 5: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഡൽഹി
സ്ഥലം: ന്യൂഡൽഹി, ഡൽഹി
🌐റാങ്ക് 6: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ലഖ്‌നൗ
സ്ഥലം: ലഖ്‌നൗ, ഉത്തർപ്രദേശ്
🌐റാങ്ക് 7: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്, മുംബൈ
സ്ഥലം: മുംബൈ, മഹാരാഷ്ട്ര
🌐റാങ്ക് 8: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻഡോർ. സ്ഥലം: ഇൻഡോർ, മധ്യപ്രദേശ്
🌐റാങ്ക് 9: XLRI- സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റ്
സ്ഥലം: ജംഷഡ്പൂർ, ജാർഖണ്ഡ്
🌐റാങ്ക് 10: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ