പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്‌കോൾ കേരള ഡിസിഎ എട്ടാം ബാച്ച് പരീക്ഷ 25ന്: പ്രാക്റ്റിക്കൽ പരീക്ഷ ജൂലൈ 15മുതൽ

Jun 4, 2023 at 9:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പൊതുപരീക്ഷ ജൂൺ 25ന് ആരംഭിക്കും. തിയറി പരീക്ഷ ജൂൺ 25, ജൂലൈ 02, 09 തീയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 15, 16, 22, 23 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടത്തും.

\"\"

പരീക്ഷാ ഫീസ് പിഴ കൂടാതെ ജൂൺ അഞ്ച് മുതൽ 13 വരെയും 20 രൂപ പിഴയോടെ 14 മുതൽ 17 വരെയും http://scolekerala.org മുഖേന ഓൺലൈനായോ, വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേന ഓഫ്‌ലൈനായോ അടയ്ക്കാം. 900 രൂപയാണ് ആകെ പരീക്ഷാ ഫീസ്. സ്‌കോൾ കേരളയുടെ വെബ്‌സൈറ്റിൽ, ഡിസിഎ ‘Exam Fee Payment’ എന്ന ലിങ്ക് വഴി വിദ്യാർഥികൾക്ക് അവരവരുടെ ആപ്ലിക്കേഷൻ നമ്പർ, ബാച്ച് എന്നിവ നൽകി പേയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് തുക അടയ്ക്കാം.

\"\"

സ്‌കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസടച്ച ഓൺലൈൻ രസീത് / അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന ക്രേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-2342950, 2342271.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...