പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം: ജൂൺ 9വരെ സമയം

Jun 2, 2023 at 5:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോഴിക്കോട്: തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
കോഴിക്കോട് ഗവ. ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) ത്രിവത്സര എൽഎൽബി (യൂണിറ്ററി) കോഴ്‌സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയനവർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനുമായി ജൂൺ 9ന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽനിന്ന് ലഭിക്കും.

\"\"

അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക്‌ലിസ്റ്റിന്റേയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടേയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുന:പ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശ്ശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽമാത്രമേ പരിഗണിക്കൂ. പുന:പ്രവേശനത്തിനുളള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുളളവ പരിഗണിക്കൂ.

\"\"

Follow us on

Related News