പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രവേശനം: അപേക്ഷ 15വരെ

Jun 2, 2023 at 5:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:കേരള ഡിജിറ്റൽ സർവകലാശാലയിൽ (DUK) ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ബിരുദാനന്തര ബിരുദ (പിജി), പിഎച്ച്ഡി
പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 15വരെ അപേക്ഷിക്കാം. പിജി പ്രോഗ്രാമുകളിൽ എം.എസ്.സി, എംടെക്, എം.ബി.എ പ്രോഗ്രാമുകളാണ് ഉള്ളത്. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങിലെ എംടെക് പ്രോഗ്രാം, കണക്റ്റഡ്
സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ
ചെയ്യാൻ അവസരം ഉണ്ട്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാം, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാൻ അവസരംഒരുക്കുന്നു. ബയോ എഐ, ജിയോ ഇൻഫോർമാറ്റിക്സ്, കമ്പ്യൂട്ടേഷണൽ സയൻസ് എന്നീ

\"\"

സ്പെഷ്യലൈസേഷനുകളോടെ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് ചെയ്യാവുന്നതാണ്. ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്സിൽ
സ്പെഷ്യലൈസേഷൻ ഉള്ള എം.എസ്.സി ഇക്കോളജി പ്രോഗ്രാമും ഉണ്ട്. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിലെ എംടെക് ഇലക്ട്രോണിക്സിലെ എം.എസ്.സി പ്രോഗ്രാമും എഐഹാർഡ് വെയർ,വിഎൽഎസ്ഐ, അഗ്രി-ഫുഡ്
സെൻസേഴ്സ്, ഇലക്ട്രോണിക്സ്,
അപ്ലൈഡ് മെറ്റീരിയൽസ്, ഐഒടി ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്സ്, അൺകൺവൻഷണൽ കമ്പ്യൂട്ടിംഗ്, സിഗ്നൽ പ്രോസസ്സിങ് ഹാർഡ്വെയർ എന്നീ സ്പെഷ്യലൈസേഷനുകളിൽ ലഭ്യമാണ്.

\"\"

എംടെക് ഇലക്ട്രോണിക്സ്
എഞ്ചിനീയറിങ് പ്രോഗ്രാം എടുക്കുന്നവർക് ക്വാണ്ടം ടെക്നോളജീസ്, സെമികണ്ടക്ടർ മാനുഫാക്ചറിങ് ടെക്നോളജീസ് എന്നിവയിലും സ്പെഷലൈസ് ചെയ്യാം. ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈനിൽ ഒരു ഫ്ലെക്സിബിൾ എംടെക് പ്രോഗ്രാമും ഉണ്ട്.
ഗവേണൻസ്, ഡിജിറ്റൽ
ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ
ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ
സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സിസ്റ്റംസ് &
ടെക്നോളജി മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ഉള്ള
എംബിഎ പ്രോഗ്രാം ആണ് ഇവിടെ ഉള്ളത്. തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷണൽ ഇന്റലിജൻസ്, സിസ്റ്റംസ് & നെറ്റ് വർക്സ്, കമ്പ്യൂട്ടേഷണൽ ന്യൂറോ സയൻസ് എന്നീ മേഖലകളിൽ മുഴുവൻ സമയ, പാർട്ട് ടൈം, ഇൻഡസ്ട്രി റെഗുലർ പിഎച്ച്ഡി പ്രോഗ്രാമുകൾ ഉണ്ട്. എല്ലാ മുഴുവൻ സമയ റഗുലർ പിഎച്ച്.ഡി വിദ്യാർത്ഥികൾക്കും ആകർഷകമായ സ്കോളർഷിപ്പും ഫീസ് ഇളവുകളും ലഭിക്കും

\"\"


🌐പി ജി പ്രോഗ്രാമ്മുകൾക്കുള്ള അപേക്ഷകർ (എംബിഎ ഒഴികെ) CUET-
PG അല്ലെങ്കിൽ DUAT (ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്)
പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. ഗേറ്റ് യോഗ്യതയുള്ള അപേക്ഷകരെ
പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🌐എംബിഎ പ്രോഗ്രാമിനുള്ള അപേക്ഷകർക്ക് CAT/KMAT/CMAT/NMAT/GRE സ്കോർ ഉണ്ടായിരിക്കണം. 🌐പിഎച്ച്ഡി പ്രോഗ്രാമിനുള്ള അപേക്ഷകർ പ്രസക്തമായ ഒരു വിഷയത്തിൽ JRF യോഗ്യതയുള്ളവരായിരിക്കണം.
അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ
(DRAT) യോഗ്യത നേടണം.
🌐അപേക്ഷകൾ 2023 ജൂൺ 15നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. DUAT, DRAT എന്നിവ യഥാക്രമം ജൂൺ 24, ജൂൺ 25, 2023 തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്, http://duk.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News