SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും ജൂൺ 8ന് നടക്കും. തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലാണ് (ഡി.എം.ഇ ഓഫീസ്) ഇത് സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്‌ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ള വിദ്യാർഥികൾക്കാണ് കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനും http://dme.kerala.gov.in സന്ദർശിക്കുക.