പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

കാലിക്കറ്റില്‍ ബിഎഡ് പ്രവേശന രജിസ്‌ട്രേഷന്‍ തുടങ്ങി: വിശദവിവരങ്ങൾ അറിയാം

Jun 2, 2023 at 11:14 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിൽ 2023 അധ്യയന വര്‍ഷത്തിലെ ബിഎഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്നുമുതൽ http://admission.uoc.ac.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 16ആണ്. അപേക്ഷാ ഫീസ് – SC/ST 210/- രൂപ, മറ്റുള്ളവര്‍ 685/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.Ed.2023/ ->Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.

\"\"

ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഓ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്.

\"\"

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ.

സ്‌പോര്‍ട്ട്‌സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സിലാണ്. റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെടുന്നതിനായി സ്‌പോര്‍ട്ട്‌സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വ്വകലാ ശാലയുടെ 2023 ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌പോര്‍ട്ട്‌സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫി ക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

\"\"

അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്/ഗ്രേഡ്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ. എസ്.ഇ.ബി.സി സംവരണത്തിന് അര്‍ഹരായവര്‍ (ഇ.ടി.ബി., മുസ്ലീം, ഒ.ബി.എച്ച്., ധീവര, വിശ്വകര്‍മ്മ, ഒ.ബി.എക്‌സ്., എല്‍.സി., കുടുംബി തുടങ്ങിയവര്‍) രജിസ്‌ട്രേഷന്‍ സമയത്ത് Non Creamy Layer – YES എന്ന് നല്‍കണം.

\"\"

സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലോ/മറ്റു പിന്നോക്ക വിഭാഗങ്ങളിലോ ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിഭാഗം (EWS) അര്‍ഹരായവര്‍ പ്രോസ്പക്ടസില്‍ നല്‍കിയിരിക്കുന്ന മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.
ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ്, ഡിഫന്‍സ്, ടീച്ചേര്‍സ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളില്‍ സമര്‍പ്പി ക്കേണ്ടതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്ട്‌സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

\"\"


മാനേജ്‌മെന്റ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 15 ഓപ്ഷന്‍ നല്‍കാവുന്നതാണ്. പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതാത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 1 ഓപ്ഷന്‍ അധികമായി നല്‍കാവുന്നതാണ്.
ഗവ., എയ്ഡഡ്, സ്വാശ്രയ ട്രെയിനിംങ് കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്‌സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.
പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റും വാര്‍ത്തകളും ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ്/അഡ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള്‍ സര്‍വകലാശാല നല്‍കുന്നതല്ല.
ഫോണ്‍ : 0494 2407017, 2660600.

Follow us on

Related News