SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റീ കറപ്ഷൻ ബ്യൂറോയിൽ ഡപ്യൂട്ടേഷൻ സേവനത്തിനു തിരഞ്ഞെടുക്കാൻ പൊലീസുകാർക്ക് ആദ്യമായി നടത്തിയ എഴുത്തു പരീക്ഷയിൽ 60% വിജയം.
കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ളവരിൽനിന്നു സമ്മതപത്രം സ്വീകരിച്ചാണു ഡപ്യൂട്ടേഷനു പരിഗണിച്ചത്. 4300 പേരാണ് അപേക്ഷിച്ചത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. 2300 പേർ പരീക്ഷയെഴുതി. 100 മാർക്കിനുള്ള പരീക്ഷയിൽ പൊതുവിജ്ഞാപനം, വിജിലൻസ് മാന്വൽ, അഴിമതി നിരോധന വകുപ്പ്, ഐപിസി, സിആർപിസി, പൊലീസ് ആക്ട്, ഐടി തുടങ്ങിയ വിഷയങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങൾ. 50% മാർക്കു നേടിയ 1426 പേർ വിജയിച്ച് ഡപ്യൂട്ടേഷന് അർഹരായി. വിജയിച്ചവർ ക്രിമിനൽ, അഴിമതി കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താൻ വിജിലൻസ് ഇന്റലിജൻസും സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തും. ഒഴിവു വരുന്ന മുറയ്ക്ക് ഡപ്യൂട്ടേഷനിൽ 3 വർഷത്തേക്കു നിയമിക്കും.