SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം, പിഎച്ച്ഡി നൽകൽ എന്നിവ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കാൻ യുജിസി തീരുമാനം. മാനദണ്ഡങ്ങൾ ലംഘിച്ച് അധ്യാപക നിയമനം നടക്കുന്നുവെന്നും പിഎച്ച്ഡി നൽകുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി വിവിധ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കാനും തീരുമാനിച്ചു. സ്ഥാപനങ്ങൾ നൽകുന്ന രേഖകൾ പരിശോധിച്ചു നടപടിക്രമം പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ചട്ടലംഘനം കണ്ടെത്തിയാൽ നടപടിക്കു ശുപാർശ ചെയ്യും.