പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽ

Jun 1, 2023 at 4:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.

കാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17ആണ്. ബിരുദ പ്രോഗ്രാമുകളായ സംസ്കൃതം – സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം – ന്യായം, സംസ്കൃതം – ജനറൽ, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), ബി. എഫ്. എ. (പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ) എന്നീ ബിരുദ വിഷയങ്ങളും ആയുർവേദ പഞ്ച കർമ്മ & അന്താരാഷ്ട്ര സ്പാ തെറാപ്പി എന്നീ ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകൾ.

\"\"


ബിരുദ/‍ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുളള ക്ലാസ്സുകൾ ജൂലൈ 19ന് ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News