പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അസിസ്റ്റന്റ് മാനേജർ, അസി.എൻജിനീയർ നിയമനം

Jun 1, 2023 at 2:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe

തിരുവനന്തപുരം:ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേറ്റർ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിംഗ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ മാനേജിംഗ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.

\"\"

അസി.എൻജിനീയർ (സിവിൽ) നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക്: http://kshb.kerala.gov.in.

\"\"

Follow us on

Related News