SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിലെ വിവിധ ബ്ലോക്ക് / നഗരസഭ/ കോർപറേഷൻ ഓഫിസുകളിൽ 1217 പ്രമോട്ടർമാരുടെ താൽക്കാലിക ഒഴിവ്. പട്ടികജാതി വിഭാഗക്കാർക്കു മാത്രമാണ് അവസരം. ജൂൺ 5 വരെ അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യം ആണ് യോഗ്യത. പ്രായം: 18-30. ഓണറേറിയം : 10, 000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതതു ജില്ലാ പട്ടികജാതി വികസന ഓഫിസർമാർക്ക് അപേക്ഷ നൽകണം.
പഞ്ചായത്ത് / നഗരസഭ/ കോർപറേഷനുകളിലേക്കുള്ള നിയമനത്തിന് അതതു തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലുമൊരു തദേശ ഭരണ സ്ഥാപന പരിധിയിൽ അപേക്ഷകർ ഇല്ലെങ്കിൽ സമീപ തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ളവരെ പരിഗണിക്കും. വിശദ വിവരവും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക് / നഗരസഭ/ കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽനിന്ന് ലഭിക്കും. 0471 2737315.