പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

കാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലം

May 30, 2023 at 5:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ മാത്തമറ്റിക്‌സ് ലക്ചററുടെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 5-ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിനു കീഴില്‍ പി.എച്ച്.ഡി.ക്ക് 4 ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ പഠനവിഭാഗവുമായി ബന്ധപ്പെട്ട് ജൂണ്‍ 7-ന് രാവിലെ 11 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

\"\"

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ കേരളാ സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സഹായത്തില്‍ നടത്തുന്ന പ്രൊജക്ടിലേക്ക് 2 പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും മറ്റ് അനുബന്ധ രേഖകളും ജൂണ്‍ 14-ന് മുമ്പായി (resmil@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍ 9446564064

പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 14-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലാ സേവനത്തില്‍ നിന്ന് ബുധനാഴ്ച വിരമിക്കുന്നത് 26 പേര്‍. രണ്ട് അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെയുള്ള ഇവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി.
പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ് വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, സ്റ്റാഫ് വെല്‍ഫെയര്‍ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി. നിഷ, കെ.പി. പ്രമോദ് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. ടി. വസുമതി, വി.എസ്. നിഖില്‍, ടി.പി. ദാമോദരന്‍, ഹബീബ് കോയ തങ്ങള്‍, പി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപനം
കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനവിഭാഗം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍കോച്ചിങ് ക്യാമ്പിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ബുധനാഴ്ച നടക്കും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 10-ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ കായിക ഇനങ്ങളിലായി അഞ്ഞൂറോളം പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

\"\"

Follow us on

Related News