SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഒരു പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.ഇ.ആർ.ബി യുടെ ധനസഹായത്തോടെയുള്ള പ്രോജക്ടിൻറെ കാലാവധി മൂന്നു വർഷത്തേക്കാണ്.
എൻ.ഇ.ടി അല്ലെങ്കിൽ ജി.എ.ടി.ഇ സ്‌കോറോടു കൂടി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 28ൽ താഴെ. ആദ്യ രണ്ടു വർഷം പ്രതിമാസം 31000 രൂപയും തുടർന്ന് ഒരു വർഷം പ്രതിമാസം 35000 രൂപയും എച്ച്.ആർ.എ യും ആണ് ഫെലോഷിപ്പ്. (എസ്.ഇ.ആർ.ബി യുടെ മാനദണ്ഡങ്ങൾക്ക് വിധേയം).യോഗ്യരായവർ പൂർണമായ സി.വിയും അപേക്ഷയും അനുബന്ധ രേഖകളും ഒറ്റ പി.ഡി.എഫ് ഫയൽ ആക്കി krishnankartha@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 10നു മുൻപ് അയക്കണം.
കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
അധ്യാപക ഒഴിവ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻവയോൺമെൻറൽ സയൻസിലെ ഒരു
അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
യോഗ്യരായവർ ബയോഡേറ്റാ civilserviceinstitute@mgu.ac.in എന്ന വിലാസത്തിലേക്ക് ജൂൺ നാലിന് മുൻപ് അയക്കണം.