പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

May 29, 2023 at 7:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് അസി. പ്രൊഫസര്‍മാരുടെ ഒഴിവുകളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ (polhod@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 6-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കുക. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പഠനവകുപ്പുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അറബിക് വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അഭിമുഖത്തിന് ഹാജരാകണം. ജൂണ്‍ 7 രാവിലെ 10.30-ന് എക്കണോമിക്‌സ് (ഫോണ്‍ 8606622200), ജൂണ്‍ 8 രാവിലെ 10.30-ന് സ്റ്റാറ്റിസ്റ്റിക്‌സ് (ഫോണ്‍ 9446164109), ഉച്ചക്ക് 2 മണിക്ക് അറബിക് (ഫോണ്‍ 9446164109) എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

\"\"

Follow us on

Related News