SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം: അവസാന വർഷ ബിരുദ പരീക്ഷയിൽ 80 ശതമാനം വിജയം.
ഒന്നാം സെമസ്റ്റർ പി ജി പരീക്ഷയിൽ 72ശതമാനവും അഫ്സലുൽ ഉലമ
പ്രിലിമിനറി പരീക്ഷയിൽ 47ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 61905 പേരാണ് ബിരുദ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 49525 പേര്‍ (80%) വിജയിച്ചു. ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷക്ക് 12625 പേര്‍ രജിസ്റ്റര്‍ ചെയ്തു. 219 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 9100 പേര്‍ ജയിച്ചു. 72 ശതമാനമാണ് വിജയം. 1971 പേര്‍ രജിസ്റ്റര്‍ ചെയ്ത അഫ്സല്‍ ഉല്‍ ഉലമ പരീക്ഷയില്‍ 933 പേര്‍ (47%) വിജയികളായി.
മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ് ഉപയോഗിച്ചതും ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള പരീക്ഷാനവീകരണം ഫലപ്രഖ്യാപനം വേഗത്തിലാക്കിയതായി സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാ പരീക്ഷകള്‍ക്കും ഇത് ഏര്‍പ്പെടുത്തും. കാലിക്കറ്റിന്റെ പരീക്ഷാനടത്തിപ്പിലെ സാങ്കേതികത പഠിക്കാന്‍ അടുത്തിടെ എം.ജി. സര്‍വകലാശാലാ സംഘം കാമ്പസിലെത്തിയിരുന്നു.