പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

എംജി സർവകലാശാല എംബിഎ സ്‌പെഷ്യൽ റീവാല്യുവേഷൻ, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കൽ,

May 20, 2023 at 10:16 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: എംജി സർവകലാശാല എം.ബി.എ 2019-2021 ബാച്ചിൽ ഒന്നും രണ്ടും സെമസ്റ്ററുകളിലെ എല്ലാ കോഴ്‌സുകളും സപ്ലിമെൻററി പരീക്ഷയിൽ വിജയിച്ച് സെമസ്റ്റർ വിജയിക്കുവാൻ വേണ്ട മിനിമം എസ്.ജി.പി.എ(SGPA – 5) നേടാൻ കഴിയാതിരുന്നവർക്ക് നിശ്ചിത ഫീസടച്ച് ഒന്നും രണ്ടും സെമസ്റ്റർ(നംബർ 2019, ജനുവരി 2021) റെഗുലർ പരീക്ഷകളുടെ സ്‌പെഷ്യൽ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാം.

ഒരു പേപ്പറിന് 830 രൂപ നിരക്കിൽ ഫീസ് അടച്ച ഇ-രസീതും മാർക്ക് ഷീറ്റ് അല്ലെങ്കിൽ ഹാൾ ടിക്കറ്റിൻറെ പകർപ്പം ജൂൺ മൂന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂൺ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെൻറേഷൻ (2021 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സെക്കൻറ് മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ (2011 മുതൽ 2015 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2009,2010 അഡമിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം. ജൂൺ രണ്ടിനു ഫൈനോടു കൂടിയും ജൂൺ മൂന്നിന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ
2023 ഏപ്രിലിൽ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ്.സി അപ്പാരൽ ആൻറ് ഫാഷൻ ഡിസൈൻ മോഡൽ 3 (സ്‌പെഷ്യൽ സപ്ലിമെൻററി – 2020 അഡ്മിഷൻ പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ളത് – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25 മുതൽ ആരംഭിക്കും.

വൈവ വോസി
മൂന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ ഇൻറേൺഷിപ്പ് വൈവ വോസി പരീക്ഷ മെയ് 25, 26 തീയതികളിൽ അതത് കോളജുകളിൽ നടത്തും.

\"\"

Follow us on

Related News