SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്
ജെആര്‍എഫ് അപേക്ഷ ക്ഷണിച്ചു
കെ.എസ്.സി.എസ്.ടി.ഇപ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് aneeshem@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കണം. ഫോണ്‍ 9400741861. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.