SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജൂൺ 5നു ദില്ലിയിൽ വച്ചു നടത്തുന്ന യൂത്ത് പാർലമെന്റിലേക്കു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. 18-25 പ്രായമുള്ള സംസ്ഥാനത്തെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലോ, സംസ്ഥാനത്തെ സർവകലാശാലകളിലെ പഠന വകുപ്പുകളിലോ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുക. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രവർത്തിക്കുന്ന EIACP സെന്റർ ആണ് വിദ്യാർഥികളെ തെരഞ്ഞെടുക്കാനുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾ http://surl.li/gthen എന്ന ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 8, വൈകീട്ട് 5 മണി വരെ. മെയ് 10നു വിദ്യാർഥികളെ തെരഞ്ഞെടുക്കാനുള്ള ഓൺലൈൻ സംവാദം കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം നിർദ്ദേശിക്കുന്ന വിഷയത്തിന്മേൽ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾ http://kerenvis.nic.in വെബ്സൈറ്റിലും 0471 2548210 നമ്പറിലും ലഭിക്കും.